ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം ക്ഷേത്രങ്ങള്‍ ഒരുങ്ങി .ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം പ്രശസ്തമാണ്. ‘പന്ത്രണ്ട് വിളക്ക്’ മഹോത്സവം എന്നറിയപ്പെടുന്ന ഈ ഉത്സവം വൃശ്ചികത്തിലെ ആദ്യത്തെ പന്ത്രണ്ട് ദിനരാത്രങ്ങളില്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും. വൃശ്ചികം ഒന്നുമുതല് 12 ദിവസമാണ് വിളക്ക് നീണ്ടുനില്‍ക്കുന്നത് . ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍ കെട്ടി താമസിച്ച് ഭജനമിരിക്കുന്നു. നവംബര്‍ 28 ന് ഈ ഉത്സവം സമാപിക്കുന്നത്. പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അരയാല്‍ തറകളിലും ഒണ്ടിക്കാവിലും ശാസ്താക്ഷേത്രത്തിലും മഹാലക്ഷ്മി കാവിലുമൊക്കെ വലംവച്ചു തൊഴുതെത്തി കുടിലുകളില്‍ നിലവിളക്കു തെളിക്കുകയാണ് ആദ്യചടങ്ങ്. ഓരോവിഭാഗത്തിനും ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം കമ്മിറ്റികളുണ്ട്. പരബ്രഹ്മ ഭുമിയിലുയര്‍ന്ന 1400 ചെറുകുടിലുകളിലും അരയാല്‍ ത കളിലുമൊക്കെയായി വൃശ്ചികം ഒന്നു മുതലുള്ള 12 ദിനരാത്രങ്ങളില് പരബ്രഹ്മ ഭജന…
Read More