പുനലൂര്‍ കലഞ്ഞൂര്‍ കോന്നി കുമ്പഴ റാന്നി റോഡില്‍ വാഹനാപകടങ്ങള്‍ :അമിത വേഗത

  konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര്‍ മുതല്‍ റാന്നി വരെയുള്ള റോഡില്‍ അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില്‍ അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള്‍ വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടത്തിനു കാരണം എന്ന് പറയേണ്ടി ഇരിക്കുന്നു . റോഡു പണികളുടെ പൂര്‍ത്തീകരണം പല ഭാഗത്തും കഴിഞ്ഞു എങ്കിലും ചില സ്ഥലങ്ങളില്‍ റോഡു പണികള്‍ തീര്‍ത്തും അശാസ്ത്രീയം ആണ് എന്ന് നിരവധി പരാതികള്‍ കെ എസ് ടി പി യുടെ പൊന്‍കുന്നം ഓഫീസില്‍ ലഭിച്ചിരുന്നു .അതിന്‍റെ അടിസ്ഥാനത്തില്‍ കോന്നി പൂവന്‍പാറയില്‍ അടക്കം ഉള്ള സ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തിയിരുന്നു . കോന്നി ടൌണില്‍ ഏറ്റെടുത്ത ഭൂമി പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സ്ഥലങ്ങളും ഉണ്ട് . ഓടകള്‍ പലതും അശാസ്ത്രീയമായി പണിഞ്ഞതിനാല്‍ മഴക്കാലത്ത്‌…

Read More