പുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി എം എല്‍ എ വിലയിരുത്തി

konnivartha.com: :പുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി വിലയിരുത്തി. കെ.എസ്.ടി.പി ഏറ്റെടുത്ത ഭൂമി പൂർണമായും റോഡ് വികസനത്തിനായി ഉപയോഗിക്കുവാൻ നിർദ്ദേശം നൽകി. ഇളമണ്ണൂർ പാടം റോഡിൽ നിന്നും പ്രധാന പാതയിലേക്ക് നിർമ്മിച്ചിരിക്കുന്ന ഓടകൾ ശാസ്ത്രീയമായി നിർമ്മിക്കുവാൻ കെ എസ് ടി പിക്ക് നിർദ്ദേശം നൽകി.   ഉയർന്നു വന്ന പരാതികൾ പരിശോധിക്കുവാൻ ജനപ്രധി നിധികളും വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളി പ്രധിനിധികളും കെ എസ് ടി പി ഉദ്യോഗ്സ്‌ഥർ, കരാർ കമ്പനി ഉദ്യോഗസ്‌ഥർ എന്നിവരുടെ യോഗം കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസിൽ ഡിസംബർ 26 തിങ്കളാഴ്ച ഉച്ചക്ക് 2 നു യോഗം ചേരുവാൻ പഞ്ചായത്ത്‌ പ്രസിഡന്റിന് നിർദേശം നൽകി. എം എൽ എ യോടൊപ്പം കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി,വൈസ് പ്രസിഡന്റ് മിനി എബ്രഹാം,പഞ്ചായത്ത്‌ അംഗങ്ങളായ ജ്യോതി ശ്രീ, ശോഭ ദേവരാജൻ, പി എസ്…

Read More

പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം -ബിജെപി

  konnivartha.com : പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് ആവശ്യപ്പെട്ടു.പത്തനാപുരം മുതൽ റാന്നി വരെയുള്ള റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടും അശാസ്ത്രീയമായ രീതിയിലും മന്തഗതിയിലുമാണ് നടക്കുന്നത്. ചില സ്ഥലങ്ങളിൽ വീതി കൂടുതലും ചില സ്ഥലങ്ങളിൽ വീതി കുറവുമായാണ് നിർമ്മാണം നടത്തുന്നത്. വീടുകളിലേക്കുള്ള വഴികൾ അടച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടിലാണ്. അതുപോലെ പൊടി ശല്യം രൂക്ഷമായ സാഹചര്യം വളരെ ഗൗരവമുള്ളതാണ്. പലരും ശ്വാസം മുട്ടലിന് ചികിത്സാ നേടേണ്ട അവസ്ഥയിലാണ്.ശാസ്ത്രീയമായ രീതിയിൽ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ എത്രയും വേഗം റോഡ് പണി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് ആവശ്യപ്പെട്ടു.

Read More