പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ

70-ാമത് റെയിൽവേ വാരാഘോഷം: പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ konnivartha.com; ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കൊമേഴ്‌സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് (സേലം ഡിവിഷനുമായി പങ്കിട്ടു), ഇന്റർ-ഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്‌സ്-അപ്പ് ഷീൽഡ് (ചെന്നൈ ഡിവിഷനുമായി സംയുക്തമായി) എന്നിങ്ങനെ ആറ് എഫിഷ്യൻസി ഷീൽഡുകളാണ് തിരുവനന്തപുരം ഡിവിഷൻ സ്വന്തമാക്കിയത്. തിരുവനന്തപുരം ഡിവിഷനു വേണ്ടി ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഷീൽഡുകൾ ഏറ്റുവാങ്ങി. തിരുവനന്തപുരം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മീര വിജയ രാജ്, സീനിയർ ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്…

Read More