പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും

പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും   KONNIVARTHA.COM : കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള ശുദ്ധജല വിതരണ ശൃംഖലയുടെ ഭാഗമായ പത്തനംതിട്ട അടൂര്‍, കോന്നി, റാന്നി, വടശേരിക്കര സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വേനല്‍ക്കാലം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക/ഗാര്‍ഹികേതര കണക്ഷനുകള്‍/ പൊതുടാപ്പുകള്‍ എന്നിവയില്‍ ഹോസ് ഉപയോഗിച്ച് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചെടി നനയ്ക്കല്‍, മുറ്റം നനയ്ക്കല്‍, വാഹനം കഴുകല്‍, കിണറ്റിലേക്ക് ഹോസ് ഇടല്‍, മോട്ടോര്‍ ലൈനില്‍ ഘടിപ്പിച്ച് പമ്പ്ചെയ്യുക എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിലവിലെ കണക്ഷനുകള്‍ വിച്ഛേദിക്കുന്നതും കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കേരളാ വാട്ടര്‍ അതോറിറ്റി പത്തനംതിട്ട പിഎച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Read More