konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതും നൂറുകണക്കിന് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ആയിരകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയതുമായ പോപ്പുലര്‍ ഫിനാന്‍സ് ,അനുബന്ധ സ്ഥാപനങ്ങള്‍ ,കണ്ടെത്തിയ കെട്ടിടങ്ങള്‍ ,വസ്തുക്കള്‍, വാഹനങ്ങള്‍, സ്വര്‍ണ്ണം എന്നിവ ലേലം ചെയ്തു മുതല്‍ കൂട്ടി നിക്ഷേപകര്‍ക്ക് ആനുപാതികമായി വീതിച്ചു നല്കുന്നതിനു ആവശ്യമായ ഉത്തരവ് നല്‍കണം എന്ന് ആവശ്യപെട്ടു കോബീറ്റണ്ട് അതോറിറ്റി നല്കിയ ഹര്‍ജി ജൂലൈ 30 ന് പരിഗണിക്കും . സ്ഥാവര ജംഗമ വസ്തുക്കളില്‍ തര്‍ക്കം ഇല്ലെങ്കില്‍ വകകള്‍ ലേലം ചെയ്തു വിറ്റ് മുതല്‍ കൂട്ടുന്നതിനും മറ്റും ആര്‍ക്കെങ്കിലും തര്‍ക്കം ഉള്ള പക്ഷം ജൂലൈ 30 ന് രാവിലെ ബന്ധപെട്ട കോടതിയില്‍ ഹാജരായി ബോധിപ്പിക്കണം എന്ന് ഹര്‍ജി കക്ഷിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ പരസ്യ അറിയിപ്പ് നല്കി . എതിര് കക്ഷികള്‍ പോപ്പുലര്‍ ഫിനാസിന്റെ അഞ്ചു ഉടമകളാണ് . തോമസ് ഡാനിയല്‍…
Read Moreടാഗ്: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :പി എഫ് ഡി എ നേതൃത്വത്തില്‍ ഈ മാസം മുപ്പതിന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍
konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം . കോന്നി വകയാര്‍ ആസ്ഥാനമായി കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം അത്രയും (രണ്ടായിരം കോടി എന്ന് പോലീസ് പ്രാഥമിക നിഗമനം ) മുക്കി എന്നാണ് കേസ് . കോന്നി പോലീസില്‍ ആണ് ആദ്യം പരാതി വന്നത് . പിന്നീട് ബന്ധപെട്ട ബ്രാഞ്ചുകളുടെ അധികാര പരിധിയില്‍ ഉള്ള മിക്ക പോലീസ് അധികാരികളിലും പരാതി വന്നു…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമയുടെ ജാമ്യത്തിനെതിരെ ഇ ഡി സുപ്രീം കോടതിയെ സമീപിച്ചു
konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കോടതിയെ സമീപിച്ചു.ഇ.ഡിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി തോമസ് ഡാനിയലിന് നോട്ടീസ് അയച്ചു. ആയിരത്തിലധികം പരാതികളുള്ള കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ ധരിപ്പിച്ചു . ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ ഹര്‍ജി പരിഗണിച്ച് നോട്ടീസ് അയച്ചത്.
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ മൊഴിയെടുപ്പ് സി ബി ഐ തുടരുന്നു
konnivartha.com : പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ മുപ്പതിനായിരത്തോളം നിക്ഷേപകരില്‍നിന്നായി 1,600 കോടി രൂപയാണ് വെട്ടിച്ചത്. ഈ നിക്ഷേപക തട്ടിപ്പില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു . സി ബി ഐ കൊച്ചി യൂണിറ്റില്‍ നിന്നുള്ള അന്വേഷണ സംഘം പത്തനംതിട്ട റസ്റ്റ് ഹൌസ്സില്‍ ഓഫീസ് തുറന്ന് ഏതാനും മാസമായി പണം നഷ്ടപ്പെട്ട് പോലീസില്‍ പരാതി നല്കിയ നിക്ഷേപകരില്‍ നിന്നും മൊഴിയെടുക്കുന്നു . കുറച്ചു പേരെ മാത്രം ആണ് ഓരോ ദിവസവും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുന്നത് . ഏതാനും മാസം കൂടി മൊഴിയെടുപ്പ് നടക്കും .പൂര്‍ത്തിയാകുന്ന മുറയ്ക്ക് സി ബി ഐ കോടതിയില്‍ മൊഴി പകര്‍പ്പ് ഹാജരാക്കി തുടര്‍ നടപടികള്‍ സി ബി ഐ സ്വീകരിക്കും . രാജ്യാന്തര ബന്ധം ഉള്ള തട്ടിപ്പ് കേസ്സായതിനാല്‍ ദുബായ് ,ഓസ്ട്രേലിയ എന്നിവിടെ…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :പി എഫ് ഡി എ നേതൃത്വത്തില്‍ ഈ മാസം മുപ്പതിന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും
konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം തീയതി രാവിലെ 9.30 ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന് അധ്യക്ഷന്‍ സി എസ് നായര്‍ പറഞ്ഞു . പോപ്പുലര്‍ ഗ്രൂപ്പ് ഉടമകളുടെ തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആക്ഷേപം . പത്തനംതിട്ട ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) നേതാക്കള്‍…
Read More