പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: വിചാരണയ്ക്കായി പ്രത്യേക കോടതി

  konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കും. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. നിക്ഷേപകരെ വഞ്ചിച്ച 2000 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2023 ഫെബ്രുവരി 25ന് പോപ്പുലർ ഫിനാൻസിന്റെ വസ്തുവകകൾ ജപ്തി ചെയ്തുകൊണ്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു. പ്രതികളായ, പോപ്പുലർ ഫിനാൻസ് എം.ഡി.റോയ് തോമസ്, ഭാര്യയും ഡയറക്ടറുമായ പ്രഭ, മക്കളും ഡയറക്ടർമാരുമായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ ജാമ്യത്തിലാണ്. നിക്ഷേപത്തട്ടിപ്പിന് ഇരയാകുന്നവർക്ക് വേഗത്തിൽ കുറച്ചെങ്കിലും പണം തിരികെകിട്ടാൻ ഇടയാക്കുന്ന ബഡ്സ്…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ; പരാതിക്കാരിക്ക് 9,75,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  konnivartha.com: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ പരാതിക്കാരിക്ക് പലിശയടക്കം നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിട്ടുകൊണ്ടു കൊണ്ട് ഉപഭോക്ത തർക്ക പരിഹാര കോടതി നിരീക്ഷണം ഇങ്ങനെ, സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂ എന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരി നിക്ഷേപിച്ച ആറര ലക്ഷം രൂപയും മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചിലവും ഉൾപ്പടെ പോപ്പുലർ ഫിനാൻസിന്റെ നടത്തിപ്പുകാർ നിക്ഷേപകയ്ക്ക് നൽകണമെന്ന് ഡി.ബി ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ താക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. 2023 ഫെബ്രുവരി 25ന് പോപ്പുലർ ഫിനാൻസിന്റെ വസ്തുവകകൾ കമ്മീഷൻ ജപ്തി ചെയ്തുകൊണ്ട് ഉത്തരവിട്ടിരുന്നു. ചെന്നൈ സ്വദേശിയും വിധവയുമായ ഷൈല പോൾ സമർപ്പിച്ച പരാതിയിലാണ് പോപ്പുലർ ഫിനാൻസിന്റെ പാർട്ടണർമാരും ചെയർപേഴ്‌സണും…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രത്യേക കോടതി രൂപീകരിച്ചു

    Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിന് എതിരായി നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയ്ക്ക് വേണ്ടി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിച്ചു.എല്ലാ കേസുകളും ഈ കോടതിയാണ് ഇനി പരിഗണിക്കുന്നത്. രണ്ടായിരം കോടി രൂപയാണ് സ്ഥാപന ഉടമകൾ മുക്കിയത്. തട്ടിപ്പ് മൂടി വെക്കാൻ ആദ്യം മുതലേ പല കേന്ദ്രങ്ങളും ശ്രമിച്ചു. ഈ വിഷയത്തിൽ കോന്നി വാർത്ത ഡോട്ട് കോം ആദ്യ വാർത്ത നൽകിയതോടെ നിക്ഷേപകർ സംഘടിച്ചു. നിക്ഷേപകരുടെ നിരന്തര ശ്രമ ഫലമായി മറ്റ് മാധ്യമങ്ങളിൽ പിന്നീട് വാർത്ത വന്നു. കോന്നി വകയാർ പോപ്പുലർ ഫിനാൻസ് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങളും കോടികളും ഉയർന്ന പലിശ വാഗ്ദാനം നൽകി വാങ്ങുന്ന ഇടപാടുകളിൽ ഇടപെട്ടിരുന്നു. മികച്ച പലിശ ലഭിച്ചതോടെ നിക്ഷേപകരുടെ എണ്ണം കൂടി. സ്ഥാപനത്തിന് എതിരെ പരാതി ഉയർന്നാൽ നിക്ഷേപ തുക…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; തോമസ് ഡാനിയലിന്‍റെ അമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് ഇ.ഡി അറസ്റ്റ് ചെയ്തു

  konnivartha.com : കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ, സ്ഥാപന ഉടമ തോമസ് ഡാനിയലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റ് ചെയ്ത ശേഷം ഇഡി ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി മറിയാമ്മയെ ജാമ്യത്തിൽ വിട്ടയച്ചു. കോടതിയിൽ ഇഡി ജാമ്യാപേക്ഷയെ എതിർത്തില്ല. മറിയാമ്മയുടെ പ്രായം കൂടി പരിഗണിച്ചാണ് ഇഡി ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത്. വകയാർ ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ പോപ്പുലർ ഫിനാൻസ്, മുപ്പതിനായിരത്തോളം നിക്ഷേപകരിൽ നിന്നായി 1600 കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. സാമ്പത്തിക കുറ്റകൃത്യമായതിനാൽ, 2020ൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2020 ഓഗസ്റ്റിൽ, തോമസ് ഡാനിയലിനെയും ഭാര്യയെയും മൂന്നു മക്കളെയും അറസ്റ്റ് ചെയ്തിരുന്നു.

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിക്ഷേപകരെ വഞ്ചിച്ച കോന്നി വകയാര്‍ ആസ്ഥാനമായതും സംസ്ഥാനത്തിനകത്ത്‌ ബ്രാഞ്ചുകള്‍ ഉള്ള പോപ്പുലർ ഫിനാൻസിന്റെ സ്വത്തുവകകൾ പിടിച്ചെടുക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍മാര്‍ക്കും നിര്‍ദേശം . അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമപ്രകാരം (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം അക്ട് -ബഡ്‌സ് ആക്ട്) മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുക്കാൻ കളക്ടർമാർക്ക് നിർദേശം ലഭിച്ചു .കഴിഞ്ഞദിവസമാണ് സംസ്ഥാനസർക്കാർ ചട്ടം വിജ്ഞാപനം ചെയ്തത്.ഈ ചട്ടം അനുസരിച്ച് വസ്തുവകകൾ പിടിച്ചെടുക്കുന്ന ആദ്യ കേസാണിത്. ബഡ്‌സ് നിയമം അനുസരിച്ച് നിക്ഷേപത്തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകൾ കോടതിവിധിയനുസരിച്ച് വിറ്റ് നിക്ഷേപകർക്ക് പണം നൽകാം. നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ അതോറിറ്റിയായി ആഭ്യന്തരവകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെതീരുമാനപ്രകാരമാണ് ഉത്തരവ്. ജില്ലകളിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതികളാണ് കേസുകൾ കൈകാര്യം ചെയ്യുക.പിടിച്ചെടുത്ത സ്വത്തുക്കൾ വിറ്റഴിക്കാൻ അതോറിറ്റി ഈ…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :നിക്ഷേപകതുക കിട്ടിയില്ല :റിട്ട അധ്യാപകൻ ജീവനൊടുക്കി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :നിക്ഷേപകതുക കിട്ടിയില്ല :റിട്ട അധ്യാപകൻ ജീവനൊടുക്കി കോന്നി വാർത്ത :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിന്റെ ചിറ്റാർ ശാഖയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ച വയ്യാറ്റുപുഴ മോഹന വിലാസം എൻ വാസുദേവൻ (82)ജീവനൊടുക്കി. വയ്യാറ്റുപുഴ സ്കൂൾ അധ്യാപകനായിരുന്നു. വിരമിച്ചപ്പോൾ ലഭിച്ച 25 ലക്ഷം ശാഖയിൽ നിക്ഷേപിച്ചു. ഇതിൽ ഉള്ള പലിശ കൊണ്ടായിരുന്നു ജീവിച്ചത്. 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പോപ്പുലർ ഉടമകൾ പോലീസ് പിടിയിലായതോടെ പണം തിരികെ ലഭിക്കാൻ നിക്ഷേപകർ സമരത്തിൽ ആണ്. വാസുദേവൻ പണം തിരികെ ചോദിച്ചു എങ്കിലും ശാഖാ മാനേജർ കൊടുത്തില്ല. പണം തിരികെ കിട്ടാത്തതിൽ മനോവിഷമത്തിലായിരുന്നു വാസുദേവൻ. നിക്ഷേപകരുടെ സമരത്തിലും പങ്കെടുത്തിരുന്നു.നിക്ഷേപക തുക തിരികെ ലഭിക്കാത്ത മനോ വിഷമത്തിൽ ജീവനൊടുക്കുകയാണെന്ന് വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയ കത്തിൽ പറയുന്നു.   പണം തിരികെ ലഭിക്കാത്ത പലരും…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇഡി വീണ്ടും ചോദ്യം ചെയ്യും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് പ്രതികളെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി)കോടതിയുടെ അനുമതി. ഇവരെ 15ാം തീയതി ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി . പ്രതികളായ തോമസ് ഡാനിയേൽ, റീനു മറിയം എന്നിവരെയാണ് ചോദ്യംചെയ്യുക. വിദേശ നിക്ഷേപം സംബന്ധിക്കുന്ന വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. വിദേശത്ത് വൻ തോതിൽ നിക്ഷേപമുണ്ടെന്ന് നേരത്തെതന്നെ ഇഡി കണ്ടെത്തിയിരുന്നു.വിദേശ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ ഉടമകൾക്കു നോട്ടിസ് അയയ്ക്കാനും ഇഡി തീരുമാനിച്ചു . 2003 മുതൽ തോമസ് ഡാനിയേൽ ഓസ്ട്രേലിയയിലുള്ള പോപ്പുലർ ഗ്രൂപ്പ് പ്രൈവറ്റ് ലിമിഡറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ്. ചോദ്യം ചെയ്യലിൽ കമ്പനിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി നൽകിയിരുന്നത്.എത്ര രൂപ കടത്തിയെന്നോ നിക്ഷേപിച്ചിട്ടുണ്ടെന്നൊ വ്യക്തമാക്കാൻ തയാറായിട്ടില്ല. ഇതേ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രതികൾക്ക് ജാമ്യം ഇല്ല

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രതികൾക്ക് ജാമ്യം ഇല്ല കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ടു ഈ ഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പോപ്പുലർ ഉടമകളായ കോന്നി വകയാർ ഇണ്ടികാട്ടിൽ റോയി എന്ന തോമസ് ദാനിയൽ, മകളും കമ്പനി സി ഇ ഒയുമായ റിനു മറിയം എന്നിവർക്ക് ജാമ്യം ഇല്ല. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ഗുരുതരമായ സാമ്പത്തിക വെട്ടിപ്പും ഡോളർ കടത്തും നിക്ഷേപക തട്ടിപ്പും പ്രതികൾ ചെയ്തിട്ടുണ്ട് എന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ.നിക്ഷേപകർ അറിയാതെ കോടികണക്കിന് രൂപ വകമാറ്റുകയും ഈ പണത്തിൽ 1500 കോടി രൂപ എങ്കിലും ഡോളറാക്കി ദുബായ് വഴി ഇടനിലക്കാരിലൂടെ മറ്റൊരു വിദേശരാജ്യത്തേക്ക് കടത്തി എന്നാണ് ഇ ഡി നിഗമനം. രണ്ട്…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ

  കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടായിരം കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ.മുഖ്യപ്രതി റോയി ഡാനിയേലും,ഭാര്യയും മൂന്ന് മക്കളെയുമാണ് കൊച്ചിയിലെ സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്. സെപ്റ്റംബർ 22ന് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയെങ്കിലും നാല് മാസങ്ങൾക്ക് ശേഷമാണ് സി ബി ഐ കേസ്സ് ഏറ്റെടുത്തത് . ക്രൈം ബ്രാഞ്ച് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു അഞ്ച് പ്രതികളും.കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി പ്രതികൾക്കായി പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചു. പ്രതികൾ ഹാജരായതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് മുഴുവൻ പ്രതികളെയും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. മാനേജിങ്ങ് പാർട്ണർ റോയ് ഡാനിയേൽ, ഭാര്യയും പാർട്ണറുമായ പ്രഭ തോമസ്,ഡയറക്ടർ ബോർഡ് അംഗങ്ങളും ഇരുവരുടെയും മക്കളുമായ റിനു…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സി.ബി.ഐ അന്വേഷണം തുടങ്ങി പ്രത്യേക ടീമിനെ നിയോഗിച്ചു

  കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. കോടതി ഉത്തരവുണ്ടായിട്ടും കേസന്വേഷണം സി.ബിഐ ഏറ്റെടുക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരിലൊരാൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായും സി.ബി.ഐ , കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സോമരാജൻ ഹർജി തള്ളിയത്. നേരത്തെ കോടതിയലക്ഷ്യ നടപടി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പരാതികളിന്മേൽ പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് നിർദേശത്തിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.    

Read More