ഗവർണറുടെ ഈസ്റ്റർ ആശംസ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ”ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സമഷ്ടിസ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒരു ആഘോഷം എന്നതിലുപരിയായി അവശരെയും ദരിദ്രരെയും ഒരുമയോടെ സേവിക്കാനുള്ള ആത്മാർപ്പണത്തിനുള്ള പ്രചോദനവും ആകട്ടെ ഈസ്റ്റർ” – ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈസ്റ്റർ സന്ദേശം പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നത്. കൂടുതൽ മെച്ചപ്പെട്ടൊരു ലോകം പണിതുയർത്താൻ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതൽ. മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റർ ദിനാഘോഷങ്ങൾ കരുത്തുപകരും.…
Read Moreടാഗ്: മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ ഉള്ള കുടുംബ കലഹം വീട്ടില്‍ തീര്‍ക്കണം
മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ ഉള്ള കുടുംബ കലഹം വീട്ടില്‍ തീര്‍ക്കണം
konnivartha.com: ഏറെ ദിവസമായി കേരള മുഖ്യമന്ത്രിയും കേരള ഗവർണറും തമ്മില്‍ മത്സരം ആണ് .ആരാണ് വലിയത് എന്ന് . ഇരു വിഭാഗവും അയയുന്നില്ല എന്ന് മാത്രം അല്ല കൂടുതല്‍ കലഹം മുറുകി . ഇരുവരും കേരളം എന്ന കുടുംബത്തിലെ നാഥന്മാര് ആണ് . ഗവർണര്‍ മുത്തശ്ശന് ആണെങ്കില്‍ മുഖ്യമന്ത്രി കേരളത്തിലെ നാഥന് ആണ് . ഒരു കുടുംബം വെറുതെ കിടന്നു കലഹിക്കുന്നു . ഈ കലഹം ഊതി പെരുപ്പിച്ചു വലിയൊരു ഭീകര സംസ്ഥാനമായി കേരളത്തെ ഇരുവരും മാറ്റരുത് . കേരളം സമാധാനം കാംഷിക്കുന്ന ചെറിയൊരു സംസ്ഥാനം ആണ് . ഇവിടെ സമാധാനമായി കഴിയുന്ന സാധാരണ ജനതയെ ഇരുവരുടെയും അധികാര മുഷ്ക് കാട്ടി വീട്ടില്‍ ഇരുത്തരുത് . അധികാരം അത് ജനം വോട്ട് ചെയ്തു നല്‍കിയത് ആണ് .ആ ജനതയെ കനക സിംഹാസനം കാട്ടി വിരട്ടിയാല്‍…
Read More