മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു konnivartha.com: മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഹവിൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 31ന് രാത്രി പതിനൊന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ, അംഗപരിമിതർ, വിമുക്തഭടന്മാർ എന്നിവരെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2024 ഒക്ടോബർ/നവംബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ…
Read More