രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ കൊച്ചി: 56 കാരിയുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്തധമനിയായ കാരോട്ടിഡ് ആര്‍ട്ടറിയിലെ ബ്ലോക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നൂതന പ്രക്രിയയിലൂടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല് മിനിറ്റോളം പൂര്‍ണമായി നിര്‍ത്തിവെച്ചാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റര്‍വെന്‍ഷണലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം, കണ്‍സള്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ബ്ലോക്കുകള്‍ നീക്കം ചെയ്തത്. സ്‌ട്രോക്ക് മൂലം വലതുവശം തളര്‍ന്ന അവസ്ഥയിലാണ് എടവനക്കാട് സ്വദേശിയായ ചന്ദ്രിക വി.പിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. തലച്ചോറിലേക്കുള്ള രക്തധമനിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടായ ബ്ലോക്കിനെ തുടര്‍ന്നാണ് രോഗിക്ക് സ്‌ട്രോക്ക് ഉണ്ടായത്. ബ്ലോക്ക് നീക്കം ചെയ്യാന്‍ ഹൈബ്രിഡ് കാരോറ്റിഡ് റീവാസ്‌കുലറൈസേഷന്‍ വിത്ത് ട്രാന്‍ഷ്യന്റ് ഫ്‌ളോ റിവേഴ്‌സല്‍…

Read More