റാന്നി പെരുമ്പെട്ടി പട്ടയ വിതരണം :ഡിജിറ്റൽ സർവേ ആരംഭിക്കുന്നു : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

konnivartha.com: ആറു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു . പെരുമ്പെട്ടി പട്ടയ വിതരണം നടപടികൾക്ക് നാഴികക്കല്ലായി ഡിജിറ്റൽ സർവേ ആരംഭിക്കുന്നതായി അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു ഡിജിറ്റൽ സർവേയുടെ ക്യാമ്പ് ഓഫീസ് പെരുമ്പെട്ടിയിലാണ് തുറക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം 28ന് വൈകിട്ട് 5 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും 512 കുടുംബങ്ങൾക്കാണ് പെരുമ്പെട്ടി വില്ലേജിൽ പട്ടയം ലഭിക്കാനുള്ളത്. നേരത്തെ വനം റവന്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ സർവ്വേയിൽ ഇവരുടെ ഭൂമി വനാതിർത്തി കാണിക്കുന്ന ജണ്ടയ്ക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു. 2019 ൽ ഇത് സംബന്ധിച്ച് അന്നത്തെ ഡി എഫ് ഒ ഒരു ഇടക്കാല റിപ്പോർട്ടും പുറത്തിറക്കിയിരുന്നു. എന്നാൽ തുടർന്ന് കേന്ദ്രം വനം മന്ത്രാലയം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ സർവ്വേ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം നൽകണമെന്ന് അഡ്വ .പ്രമോദ് നാരായൺ…

Read More