റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നിർവചനത്തിൽ കൂടുതൽ വ്യക്തത

  റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാർട്ട്മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടിൽ കുറവാണെങ്കിൽ പോലും വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററിൽ കൂടുതലാണെങ്കിൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അതു പോലെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററിൽ കുറവാണെങ്കിൽ പോലും അതിലെ അപ്പാർട്ട്മെന്റുകളുടെ എണ്ണം എട്ടിൽ കൂടുതലാണെങ്കിൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അവ നിർബന്ധമായും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്.   ഇതിൽ വീഴ്ച വരുത്തുന്ന പ്രൊമോട്ടർമാർക്കെതിരേ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) നിയമം 2016 ലെ സെക്ഷൻ 59 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിയമത്തിന്റെ സെക്ഷൻ 3(2)(a) യിലാണ് പരമാവധി വിസ്തൃതിയും യൂണിറ്റുകളുടെ എണ്ണവും സംബന്ധിച്ച് പ്രതിപാദിക്കുന്നത്. ഈ പരിധിയെപ്പറ്റി ചില പ്രോമോട്ടർമാർക്കിടയിൽ…

Read More

റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്ട്രേഷൻ വർധന:159 റിയൽ എസ്റ്റേറ്റ് ഏജന്റുമാർ 2022ൽ കെ-റെറയിൽ രജിസ്റ്റർ ചെയ്തു

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി. 2021ൽ 114 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 159 പുതിയ പ്രൊജക്റ്റുകളാണ്. 2021ൽ 8,28,230.79 ചതുരശ്ര മീറ്റർ ബിൽഡ് അപ്പ് ഏരിയ പുതിയ രജിസ്റ്റേഡ് പ്രൊജക്റ്റുകളിലായി ഉണ്ടായിരുന്നുവെങ്കിൽ 2022 ആയപ്പോൾ അത് 16,36,577.18 ചതുരശ്ര മീറ്ററായി വർധിച്ചു. 97.59 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2021ൽ പുതിയ രജിസ്റ്റേഡ് പ്രൊജക്ടുകളിലായി 5933 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നത്. 2022ൽ ഇത് 12018 യൂണിറ്റുകളായി വർധിച്ചു.  102.56 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായ വർധന. കോവിഡ് മൂലം നിറം മങ്ങിപ്പോയ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖല കഴിഞ്ഞ വർഷം മുതൽ ശക്തി പ്രാപിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021ൽ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത…

Read More