ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ നവംബർ 20,21 തീയതികളിൽ 1000 കേന്ദ്രങ്ങളിൽ ഒരു ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം konnivartha.com : സംസ്ഥാനത്ത് പുതിയ കായിക സംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ] സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോർട്സ് കൗൺസിലും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2022 നവംബർ 20ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകും. ആയിരം കേന്ദ്രങ്ങളിലായി 10നും 12നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ ഫുട്ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നൽകുകയെന്ന് മന്ത്രി അറിയിച്ചു. നവംബർ 11 മുതൽ 20വരെയാണ് അടിസ്ഥാന ഫുട്ബോൾ പരിശീലന പരിപാടി.…
Read More