konnivartha.com: കേരള വനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം .കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പ് നടക്കുന്നത് . തിരഞ്ഞെടുത്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്നു . ശെന്തുരുണി വന്യജീവി സങ്കേതത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ടു ആണ് ക്യാമ്പ് . ശെന്തുരുണി വന്യജീവി സങ്കേതം കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984-ല്‍ സ്ഥാപിതമായ ഇത് 171 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്നു. തെക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഇത്. കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സംരക്ഷണ കേന്ദ്രമാണ് ശെന്തുരുണി വന്യജീവി സങ്കേതം.തെന്മലയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. കല്ലട-പരപ്പാർ അണക്കെട്ട്, തൂക്കുപാലം, ബോട്ടിങ്, ശില്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിങ്, സൈക്ലിങ്,…
Read More