വസന്തയിൽ നിന്ന് ബോബി ചെമ്മണ്ണൂർ “ആ” സ്ഥലം വാങ്ങി; കുട്ടികൾക്ക് അവിടെത്തന്നെ വീട് വെച്ചു നൽകും

  നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി മരിക്കാനിടയായ ഭൂമി ഉടമ വസന്തയിൽ നിന്ന് വിലകൊടുത്ത് വാങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. ദമ്പതികളുടെ മക്കൾക്ക് ഇവിടെത്തന്നെ ബോബി വീട് വെച്ചു നൽകും. കുട്ടികളെ തത്കാലം തൻ്റെ വീട്ടിൽ താമസിപ്പിക്കുമെന്നും വീട് പണി പൂർത്തിയായാൽ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങൾ അറിയിച്ചതു പ്രകാരം താൻ തിരുവനന്തപുരത്ത് എത്തിയെന്ന് ബോബി പറയുന്നു. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ട് അവർ അവർ പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ അവർക്ക് കൈമാറും. ശേഷം കുട്ടികളെ തൃശൂർ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കുട്ടികളുടെ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുകാണ്ടുവരും എന്നും…

Read More