പത്തനംതിട്ട : അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത്, കഴുത്തിലെ മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം 18/50 നമ്പർ വീട്ടിൽ ചിദംബരത്തിന്റെ മകൻ പ്രദീപൻ ചിദംബര(30)മാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം ഫെബ്രുവരി 21 ന് വൈകിട്ട് 4 മണിക്ക് അയിരൂർ പേരൂർച്ചാൽ രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻദാസിന്റെ ഭാര്യ കെ പി രമണിയമ്മയെയാണ് മോഷ്ടാവ് ആക്രമിച്ചശേഷം മാല കവർന്നത്. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പിടികൂടിയിരുന്നു. വരവുമാലയാണെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി, അത് റബ്ബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിരുന്നു. ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട്ടിൽ അതിക്രമിച്ചുകടന്ന ഒന്നാം പ്രതി കഴുത്തിൽ കുത്തിപ്പിടിച്ച് കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ട് പുറത്തു ഇടിച്ച് മാല പൊട്ടിച്ചെടുത്ത ശേഷം, മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.…
Read More