വെള്ളം ഒഴുകി പോകാൻ ഇടമില്ല : കോന്നിയിലെ ഓടകളിൽ മാലിന്യം നിറയുന്നു

  konnivartha.com : കോന്നി നഗരത്തിൽ കെ എസ് റ്റി പി നിർമിച്ച ഓടകൾ വൃത്തിയാക്കാത്തത് മൂലം ഓടകളിൽ നിറയുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എങ്കിലും ഓടകൾ പലതും ഇനിയും വൃത്തിയാക്കാൻ ഉണ്ട്. കോന്നി നഗരത്തിലെ ഓടകളിൽ ഉള്ള ദ്വാരങ്ങൾ വഴിയാണ് പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടക്കുള്ളിൽ ഉപേക്ഷിക്കുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങൾ അടക്കം ഈ മാലിന്യത്തിൽ ഉണ്ട്. എന്നാൽ ഈ മാലിന്യം പിന്നീട് നീക്കം ചെയ്യുന്നതിന് ആരും തയ്യാറാകുന്നില്ല. ഇതിനാൽ തന്നെ മാലിന്യം ഒഴുകിപ്പോകാതെ കെട്ടി കിടക്കുകയാണ് . കെ എസ് റ്റി പി റോഡ്‌ നിർമ്മാണ കാലാവധി അവസാനിച്ചു എന്നാണ് അറിയുന്നത്. എങ്കിൽ ഇത് ആര് വൃത്തിയാക്കും എന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല ഒരു ചെറിയ മഴ പെയ്താൽ പോലും കോന്നി നഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി…

Read More