നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാഭരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) കാമ്പയിന്റെ ഭാഗമായി വോട്ട് വണ്ടി റാന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി . ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും തഹസില്‍ദാറുമായ രമ്യ എസ് നമ്പൂതിരി വോട്ട് വണ്ടിയുടെ മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു. സ്വീപ് റാന്നി നിയോജക മണ്ഡലം നോഡല്‍ ഓഫീസര്‍ എന്‍.വി സന്തോഷ് ടീമംഗങ്ങളായ കെ.ശശി, വിജയകമാര്‍ എന്നിവര്‍ വോട്ട് വണ്ടിയുമായി ഇലക്‌ട്രോണിക്‌സ് വോട്ടിംഗ് മെഷീന്‍ സഹിതം മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി. അവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് (28)മുതല്‍ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസന്‍ഷ്യല്‍ സര്‍വീസ്) (മാര്‍ച്ച് 28 ഞായര്‍) 30 വരെ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഈ മൂന്നുദിവസങ്ങളില്‍…
Read More