അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ അല്ലാതെ ജനസേവന കേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐടി മിഷന് അറിയിച്ചു. ഇങ്ങനെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി മിഷന് ഡയറക്ടര്‍ ശ്രീരാം സാംബശിവ റാവു തദ്ദേശസ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയോ കേരള സ്റ്റേറ്റ് ഐ ടി മിഷന്റേയോ ഒരു വിധ നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നല്കുന്ന സേവനങ്ങള്‍ ഗുണപരമല്ലെന്നും മനസ്സിലായിട്ടുണ്ട്. പല തരത്തിലുള്ള തെറ്റുകളും അപേക്ഷകളില്‍ ഉണ്ടാവുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വലിയ തുക സേവനങ്ങള്‍ക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കുമ്പോള് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയും സര്‍ക്കാര്‍ ഉത്തരവിന്റെ അന്ത:സത്തയും പാലിക്കേണ്ടതാണ്. ഇത് ലംഘിക്കപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ രേഖകളുടെ സുരക്ഷിതത്വം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത എന്നിവയെ സാരമായി ബാധിക്കുന്നതിനാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ജനസേവന കേന്ദ്രങ്ങളുടെ കാര്യത്തില്‍…
Read More