കോന്നി : കോന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പയ്യനാമൺ അടുകാട് തോട്ടിലേക്ക് ക്വാറി മാലിന്യം ഒഴുക്കി ശുദ്ധജലം മലിനമാക്കിയ ക്വാറി ഉടമയടക്കം എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ് ആവശ്യപ്പെട്ടു.മാലിന്യം തോട്ടില്‍ ഒഴുക്കിയവരെ പോലീസ് കണ്ടെത്തണം . പയ്യനാമൺമേഖലയിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന എല്ലാ പാറമടകളും ക്രഷർ യൂണിറ്റുകളും അടച്ചു പൂട്ടുന്നതിന് അധികാരികൾ തയ്യാറാകണമെന്നും, ജനങ്ങൾ നടത്തുന്ന എല്ലാ സമരങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നതിനും യോഗം തീരുമാനിച്ചതായി ജില്ലാ കണ്‍വീനര്‍ സലില്‍വയലാത്തല അറിയിച്ചു . പയ്യനാമണ്‍ അടുകാട്ടില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നുള്ള മാലിന്യം കഴിഞ്ഞ ദിവസമാണ് പൊതുജനം ഉപയോഗിക്കുന്ന തോട്ടിലേക്ക് തുറന്നു വിട്ടത് .ഇവിടെ ഉള്ള കുടിവെള്ള ചെക്ക് ഡാമില്‍ മാലിന്യം അടിഞ്ഞു കൂടി .ഈ ജലം അച്ചന് കോവിലാറ്റില്‍ ആണ് എത്തുന്നത് .നൂറുകണക്കിനു കുടിവെള്ള പദ്ധതി ഇവിടെയുണ്ട് .…
Read More