സംസ്ഥാന സ്‌കൂൾ കായികോത്സവം; ലോഗോ ക്ഷണിക്കുന്നു

  konnivartha.com : ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 25-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്, കായികോത്സവം നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്, കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ ഉണ്ടാകണം, എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിലുള്ള ലോഗോ സി.ഡി-യും, എ4 സൈസ് പേപ്പറിലെടുത്ത ലോഗോയുടെ കളർ പ്രിന്റും ഉൾപ്പെടുത്തണം. ലോഗോ സമർപ്പിക്കുന്ന വൃക്തിയുടെ കൃത്യമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) എ4 പേപ്പറിലുള്ള ലോഗോ പ്രിന്റൗട്ടിൽ രേഖപ്പെടുത്തണം, ലോഗോ തയ്യാറാക്കി അയയ്ക്കുന്ന കവറിന്റെ പുറത്ത് ‘65-മത് സംസ്ഥാന സ്‌കൂൾ കായികോത്സവ ലോഗോ’ എന്ന്…

Read More

സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്

  സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേള മികച്ചതാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ കായിക വളർച്ചയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നും മറ്റേത് വിഷയം പോലെ തന്നെ പ്രാധാന്യമുള്ളതാണ് കായിക വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ കായിക മത്സരങ്ങൾ സഹായിക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായികോത്സവം നടക്കുക. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായികോത്സവത്തിൽ 98 ഇനങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ(പെൺ/ആൺ) വിഭാഗങ്ങളിലായി 2000 ത്തോളം കായികതാരങ്ങൾ…

Read More