സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതൽ മേയ് രണ്ടു വരെയാണു മത്സരങ്ങൾ. കേരളം ഉൾപ്പെടെ 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്. ഗ്രൂപ്പ്ഘട്ടത്തിൽ ഒരു്യു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലെത്തും. ഈ മത്സരങ്ങളിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും. കോട്ടപ്പടി സ്റ്റേഡിയത്തിൽ പകൽ മാത്രമാണ് മത്സരങ്ങൾ. പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി 8ന് തുടങ്ങും. കോട്ടപ്പടിയിൽ രാവിലെ 9.30 നും വൈകിട്ട് 4 നും കളി നടക്കും. മെയ് 2ന് രാത്രി 8ന് പയ്യനാട് ഫൈനൽ നടക്കും. ടൂർണമെന്റിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ മൂന്നു മാസം…
Read More