konnivartha.com : സഹകരണ മേഖലയെ കുറ്റമറ്റതാക്കി മുന്നോട്ട് കൊണ്ടു പോകുന്നതിന് സമഗ്ര നിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 69 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്തുന്നതരത്തില്‍ നിയമ ഭേദഗതി നടത്തും. ഇതിനായി ജീവനക്കാരുടെയും സഹകാരി സമൂഹത്തിന്റെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. കാലഘട്ടത്തിന് അനുസരിച്ച് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ പരിശീലനം നേടി ബാങ്കിംഗ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാന്‍ മേഖലയ്ക്ക് സാധിക്കണം. ഇതിനായി ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും സാങ്കേതിക വിദ്യ ധാരണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത്. ഇനിയും പുതിയ ദൗത്യങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ മേഖലയ്ക്ക് കഴിയണം. സഹകരണ…
Read More