konnivartha.com : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽപ്പെടുത്തി സംസ്ഥാനത്താകെ സുഭിക്ഷ ഹോട്ടലുകൾ തുറക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം (05 മേയ്) കാട്ടാക്കട ജങ്ഷനു സമീപമുള്ള സുഭിക്ഷ ഹോട്ടൽ അങ്കണത്തിൽ ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കോന്നി നിയോജക മണ്ഡലത്തിൽ പൊതു വിതരണ വകുപ്പ് അനുവദിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം കൂടലിൽ പകൽ 11 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷയാകും. സംസ്ഥാന പൊതു വിതരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നേരിട്ടു…
Read More