കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു. 09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ 10-06-2023 : പത്തനംതിട്ട, ഇടുക്കി 11-06-2023 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreടാഗ്: 10
എസ്എസ്എല്‍സി പത്തനംതിട്ട ജില്ലയില്‍ 10,214 വിദ്യാര്‍ഥികള്‍ എഴുതും; 166 പരീക്ഷാ കേന്ദ്രങ്ങള്‍
konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നത് 10,214 വിദ്യാര്‍ഥികള്‍. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി ആകെ 166 പരീക്ഷാ കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ വിതരണത്തിനായി 29 ക്ലസ്റ്ററുകളും ഉണ്ടാകും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ രണ്ടു വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു. മാര്‍ച്ച് ഒന്‍പതിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്‌കൂളിലാണ്. ഇവിടെ 258 പേരാണ് എസ്എസ്എല്‍സി എഴുതുക. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി എഴുതുന്നത് രണ്ടു സ്‌കൂളുകളിലാണ്. നാലു പേര്‍ വീതം പരീക്ഷ എഴുതുന്ന കാട്ടൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളും കുമ്പഴ എംപിവി ഹൈസ്‌കൂളും. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എസ്എസ്എല്‍സി പരീക്ഷ…
Read Moreപത്തനംതിട്ട ജില്ല: സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 പ്രമാണ പരിശോധന 7, 8, 9, 10, 13, 14 തീയതികളില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 418/19) തസ്തികയുടെ 13/08/2021 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2021/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ 7, 8, 9, 10, 13, 14 തീയിതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈല്‍ അപലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം…
Read Moreബുക്ക് ചെയ്ത വാഹനം സമയത്ത് കൊടുത്തില്ല: മഹീന്ദ്രയുടെ ഡീലര്‍ 2,10500 രൂപ നഷ്ടപരിഹാരം നല്‍കണം
മല്ലപ്പള്ളി വായ്പ്പൂര് കുടപ്പനക്കൽ വീട്ടിൽ കെ.ടി രാജേഷ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കൊല്ലത്തെ പോത്തൻസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ ഫയൽ ചെയ്ത കേസിലാണ് ഈ വിധി ഉണ്ടായത്. ശബരി മിൽക്കിന്റെ പാൽ ഏഴുമറ്റൂരിലും മറ്റുമുള്ള കടകളിൽ എത്തിച്ചുകൊടുത്തു അതിന്റെ കമ്മീഷൻ കൊണ്ട് ഉപജീവനം നടത്തിയിരുന്ന കെ.ടി രാജേഷ് മഹീന്ദ്രയുടെ ബൊലിറോ സിറ്റി പിക്കപ്പ് വാൻ വാങ്ങുന്നതിനായി 17 /7 2020 ൽ 10000 രൂപ അഡ്വാൻസും കൊടുത്ത് വാഹനത്തിന്റെ വിലയായ 8 ലക്ഷം രൂപ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡിൽ നിന്ന് ലോണെടുത്ത് ബാങ്ക് അകൗണ്ടിൽ അടക്കുകയും ചെയ്തു. അഞ്ചു ദിവസത്തിനകം വാഹനം നൽകാമെന്ന് ഉറപ്പു പറഞ്ഞത് കൊണ്ടത് മുൻകൂറായി മുഴുവൻ തുകയും അടച്ചത്. വാഹനം ഉടനെ കൊടുക്കാമെന്നു പറഞ്ഞു ഇൻഷുറൻസും, താൽക്കാലിക പെർമിറ്റും എടുപ്പിച്ചെങ്കിലും…
Read Moreപത്തനംതിട്ട ജില്ലയിലെ 10,54,100 വോട്ടര്‍മാര്‍ നാളെ ( ഏപ്രില്‍ 6)ബൂത്തിലേക്ക്
14,586 കന്നി വോട്ടര്‍മാര്‍ പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ (06) രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെ 1530 ബൂത്തുകളില്‍ നടക്കും. മണ്ഡലത്തില്‍ ആകെ 10,54,100 വോട്ടര്‍മാരാണുള്ളത്. 5,53,930 സ്ത്രീ വോട്ടര്‍മാരും 5,00,163 പുരുഷ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. 2332 പ്രവാസി വോട്ടര്‍മാരും 3938 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ആകെ വോട്ടര്‍മാരില്‍ 14,586 കന്നി വോട്ടര്‍മാരാണുള്ളത്. തിരുവല്ലയില്‍ 2,12,288 വോട്ടര്‍മാരും റാന്നിയില്‍ 1,93,634 വോട്ടര്‍മാരും ആറന്മുളയില്‍ 2,37,351 വോട്ടര്‍മാരും കോന്നിയില്‍ 2,02,728 വോട്ടര്‍മാരും അടൂരില്‍ 2,08,099 വോട്ടര്‍മാരുമാണുള്ളത്. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 7420 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നസാധ്യത, പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും സിസിടിവി സംവിധാനവും സജ്ജികരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ വോട്ടിംഗ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി 147 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 1530 ബൂത്തുകളിലേക്ക് 1896 ബാലറ്റ് യൂണിറ്റുകളും 1896 കണ്‍ട്രോള്‍…
Read More10,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ; രണ്ടാംഘട്ട നൂറുദിന കർമ പരിപാടിയുമായി സർക്കാർ
* 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിക്കും * 4300 കോടി രൂപയുടെ 646 പദ്ധതികൾക്ക് തുടക്കമാകും ആദ്യഘട്ട നൂറുദിന പരിപാടികളുടെ പൂർത്തീകരണത്തെത്തുടർന്ന് രണ്ടാംഘട്ട നൂറുദിന കർമ പരിപാടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും. ഡിസംബർ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങൾക്കുള്ള കർമ്മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം 100 ദിന പരിപാടിയിൽ 122 പ്രോജക്ടുകൾ പൂർത്തീകരിച്ചു. 100 ദിന പരിപാടിയിൽ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകൾ ഉൾപ്പെടുത്തി.…
Read More10, പ്ലസ് ടു: അധ്യാപകരിൽ 50 ശതമാനം പേർ ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകണം
കോന്നി വാര്‍ത്ത : 10, പ്ലസ് ടു ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരിൽ 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകണം. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്കും വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ. ജനുവരി 15ന് പത്താംതരം ക്ലാസ്സുകളുടെയും ജനുവരി 30ന് പ്ലസ് ടു ക്ലാസ്സുകളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ പൂർത്തീകരിക്കാൻ ക്രമീകരണം ഉണ്ടാക്കും. തുടർന്ന് കുട്ടികൾക്ക് സ്‌കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസ്സുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസ്സുകളും നടത്തും. കൈറ്റും എസ്.സി.ഇ.ആർ.ടിയും നൽകുന്ന പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുപരീക്ഷക്ക് തയ്യാറാകാൻ ക്രമീകരണങ്ങൾ നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More