konnivartha.com: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാര്‍ നടത്തി വന്ന സമരങ്ങള്‍ പിന്‍വലിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരങ്ങള്‍ പിന്‍വലിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . ജൂണ്‍ മാസം ലഭിക്കാന്‍ ഉള്ള ശമ്പളം ഈ മാസം 30 ന് നല്കാന് ധാരണയായി . തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും പത്താം തീയതി നല്കുവാനും തീരുമാനം എടുത്തു .108 ആംബുലന്‍സ്സുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കും .സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് എതിരെ നടപടി ഉണ്ടാകില്ല . തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുവാനും ചര്‍ച്ചയില്‍ തീരുമാനം എടുത്തു . എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചതിനെ തുടര്‍ന്നാണ് സമരത്തിന് തുടക്കമായത് . സൂചന സമരം നടത്തി എങ്കിലും ഫലം കാണാത്തതിനാല്‍…
Read Moreടാഗ്: 108 ambulance
ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി ( 23/07/2024 )
konnivartha.com: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസുകൾ ഇന്ന് സർവീസ് നിർത്തിവെച്ചു .സിഐടിയു നേതൃത്വം നൽകുന്ന എംപ്ലോയീസ് യൂണിയനാണ് സമരരംഗത്തുള്ളത്.ഒരാഴ്ചയിലേറെയായി നടത്തുന്ന നിസ്സഹകരണ സമരം ഫലംകാണാത്ത സാഹചര്യത്തിലാണ് സമരം.പണിമുടക്കുന്ന ജീവനക്കാർ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകളെ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഇന്ന് 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം.ഇഎംആർഐ ഗ്രീൻ ഹെൽത്ത്…
Read Moreശമ്പളം മുടങ്ങി: 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് നാളെ ( 23/07/2024 )
konnivartha.com: എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം. ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായില്ല. 3.84 കോടി കമ്പനിക്ക് നൽകി, 54 ലക്ഷംകൂടി നൽകാമെന്ന് കെഎംഎസ്സിഎൽ അറിയിച്ചിട്ടും കമ്പനി ശമ്പളനിഷേധ നിലപാടിലാണ്. 2019 മുതലാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്. നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത്…
Read Moreശമ്പളം വീണ്ടും മുടങ്ങി : 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ
konnivartha.com: ജൂണിലെ ശമ്പളം മുടങ്ങിയതോടെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. 16-ാം തീയതിയായിട്ടും ശമ്പളം കിട്ടാത്തതോടെയാണിത്. ഈ വർഷം മൂന്നാം തവണയാണ് ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ജീവനക്കാർ സമരം നടത്തുന്നത് എന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ അറിയിച്ചു . ഒരാശുപത്രിയിൽനിന്ന് മറ്റൊരാശുപത്രിയിലേക്ക് കേസുകൾ എടുക്കാതെയാണ് സമരം. എന്നാൽ, റോഡപകടങ്ങൾ ഉൾപ്പെടെ അടിയന്തര സർവീസുകൾ തടസ്സപ്പെടില്ലെന്നു കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) അറിയിച്ചു.സർക്കാരിന്റെ കനിവ് പദ്ധതിയുടെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ. ഗ്രീൻ ഹെൽത്ത് കമ്പനിയാണ് ശമ്പളം നൽകുന്നത്. സർക്കാരും കമ്പനിയുമായുള്ള അഞ്ചുവർഷക്കരാർ മേയ് മൂന്നിന് അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മൂന്നുമാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് മൂന്നുവരെയാക്കി. ശമ്പളം ലഭിക്കാതെ വന്നതിനാല്‍ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ വീട്ടു ആവശ്യങ്ങള്‍ ലോണ്‍ ആവശ്യങ്ങള്‍…
Read More108 ആംബുലൻസ് കോന്നിയില്‍ വിശ്രമം 24 മണിക്കൂര്‍ സേവനത്തില്‍ ഇല്ലാത്ത ഒരേ ഒരു ആംബുലന്‍സ്സ്
12 മണിക്കൂര്‍ നേരം മാത്രം സേവനം : 108 ആംബുലൻസ് കോന്നിയില്‍ വിശ്രമം 24 മണിക്കൂര്‍ സേവനത്തില്‍ ഇല്ലാത്ത ഒരേ ഒരു ആംബുലന്‍സ്സ് കോന്നി : കൊട്ടിഘോഷിച്ചു കോന്നിയിലും ലഭിച്ചു ജീവന് രക്ഷാ ആംബുലന്‍സ് 108 ഒരെണ്ണം . കോന്നി താലൂക്ക് ആശുപത്രിയില്‍ . 24 മണിക്കൂറും അപകടത്തിൽ പെടുന്നവരെ സൗജന്യമായി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ ഉള്ള 108 ആംബുലൻസ്സിന്റെ എന്നായിരുന്നു ബന്ധപ്പെട്ട വിഭാഗത്തിന്റെ സേവന മനോഭാവം . എന്നാല്‍ രാത്രി 8 മണിമുതല്‍ രാവിലെ 8 മണിവരെ ഇപ്പോള്‍ സേവനം ഇല്ല . 12 മണിക്കൂര്‍ മാത്രം സേവനം പരിമിതിപ്പെടുത്തി . (രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ ) കോന്നി താലൂക്ക് ആശുപത്രിയിൽ ഉള്ള ആംബുലന്‍സ്സ് സേവനം സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്നു . 24 മണിക്കൂര്‍ സേവനം ചെയ്യുവാന്‍ ഡ്രൈവര്‍…
Read Moreകൊക്കാത്തോടിന് ലഭിച്ച ആംബുലന്‍സ്സ് ” നിരത്തില്‍” തന്നെ : പാര്‍ക്കിങ് സ്ഥലം ഇല്ല . ഷെഡ് ഇല്ല : ഈ ആംബുലന്‍സ്സ് നശിക്കുന്നു
കോന്നി :അത്യാഹിതമുണ്ടായാൽ ധൈര്യമായി വിളിക്കൂ, 108 ആംബുലൻസ് നിരത്തിലുണ്ട്… കൊക്കാത്തോട്ടില്‍ ഇതിന്റെ സ്ഥാനം റോഡില്‍(നിരത്തില്‍ ) തന്നെ . മഴയും വെയിലുമേറ്റ് ഈ ആംബുലൻസ് കഴിഞ്ഞ ഏതാനും ദിവസമായി റോഡില്‍ തന്നെ . പാര്‍ക്കിങ് സ്ഥലം ഇല്ല . കൊക്കാത്തോട് പ്രാഥമിക ആശുപത്രിയ്ക്ക് ലഭിച്ച 108 സേവന ആംബുലന്‍സ്സ് ഇടുവാന്‍ സ്ഥലം ഇല്ല . റോഡില്‍ കിടന്നു ആംബുലന്‍സ്സ് ഉച്ചത്തില്‍ സൈറണ്‍ മുഴക്കിയാലും തിരിഞ്ഞു നോക്കാന്‍ ആളില്ല . ഒരു ഷെഡ് കെട്ടി ആംബുലന്‍സ്സ് ഇടുവാന്‍ പോലുമുള്ള നടപടി ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഇല്ല . കേരള സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ച ആംബുലന്‍സ്സ് കാലക്രമേണ നശിക്കും . കൊക്കാത്തോട് എന്ന വനാന്തര ഗ്രാമത്തിന് പുണ്യമായി ലഭിച്ച ഈ ആംബുലന്‍സ്സ് എത്രയും വേഗം സംരക്ഷിക്കണം .
Read More