സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വർധനയാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് 528 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4749 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂർ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂർ 649, ഇടുക്കി 594, വയനാട് 318, കാസർഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്.…
Read More