സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ നടക്കും ( ഓഗസ്റ്റ് 14,15,16 )

  konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കും. 14ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും. ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ ദീപശിഖ ഏറ്റുവാങ്ങും. എം സുകുമാരപിള്ള മണ്ഡപത്തിൽ നിന്നും അടൂർ സേതു ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥഡെപ്യൂട്ടി സ്പീക്കർ…

Read More

സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ട ജില്ലയില്‍ 15, 16, 18 തീയതികളില്‍

സാന്ത്വന സ്പര്‍ശം അദാലത്ത് പത്തനംതിട്ട ജില്ലയില്‍ 15, 16, 18 തീയതികളില്‍: ഫെബ്രുവരി 3 മുതല്‍ 9 വരെ പരാതി നല്‍കാം കോന്നി വാര്‍ത്ത : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ (ഫെബ്രുവരി 3 ബുധന്‍) മുതല്‍ ഒന്‍പതു വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലും കളക്ടറേറ്റിലും പരാതികള്‍ നല്‍കാം. www.cmo.kerala.gov.in എന്ന വെബ് സൈറ്റില്‍ പരാതികള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സൈറ്റില്‍ അപേക്ഷ/ പരാതി സമര്‍പ്പിക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തതിനു ശേഷം പരാതി/അപേക്ഷ സമര്‍പ്പിക്കാം. പ്രളയം, ലൈഫ് മിഷന്‍, പോലീസുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരും…

Read More

1,16,706 അയ്യപ്പന്‍മാര്‍ വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്തി

പുല്‍മേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ മേഖലകളില്‍ മകരവിളക്ക് ദര്‍ശനത്തിനായി ആരേയും തങ്ങാന്‍ അനുവദിക്കില്ല കോവിഡിന്റെ പരിമിതികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനം കുറ്റമറ്റതായി മാറ്റാനായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു. മണ്ഡല- മകരവിളക്ക് കാലത്തെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തിനു ശേഷം ശബരിമല സന്നിധാനത്ത് സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.   കോവിഡ് മഹാമാരിയുടെ കാലത്ത് നടക്കുന്ന തീര്‍ഥാടന കാലമായതിനാല്‍ തന്നെ ഏറെ ശ്രമകരമായ ദൗത്യമായിരുന്നു മണ്ഡല-മകര വിളക്ക് കാലം. എന്നാല്‍, ദേവസ്വം ജീവനക്കാരുടേയും, പോലീസ്, ആരോഗ്യം തുടങ്ങി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി പ്രതിസന്ധികളെ മറികടക്കാനായി. കോവിഡിന്റെ ബുദ്ധിമുട്ടുകളെ അവഗണിച്ചാണ് പല ജീവനക്കാരും ജോലിയില്‍ ഏര്‍പ്പെട്ടത്. മറ്റ് തീര്‍ഥാടന കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ ഭക്തരെ നിയന്ത്രിച്ചിരുന്നതിനാല്‍ വരുമാനത്തിലും ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,16,706…

Read More