പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കുട്ടിയുടെഅമ്മയുടെ സുഹൃത്തും അമ്മയും പിടിയിൽ. കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകൻ ഷിബു ദേവസ്യ (46) ആണ് ഒന്നാം പ്രതി. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടിൽ നിന്നും, ഒന്നാം പ്രതിയുടെ കുറ്റൂർ തലയാറുള്ള വാടകവീട്ടിൽ എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചത്.കുട്ടിയുടെ പരാതിയെതുടർന്ന് കോയിപ്രം പോലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെതുടർന്ന് ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ആലപ്പുഴ പൂച്ചാക്കൽ ഉണ്ടെന്ന് വ്യക്തമായി. വനിതാപോലീസ് ഉൾപ്പെടെയുള്ള സംഘം അവിടെയെത്തി രാത്രി കസ്റ്റഡിയിൽ…
Read More