തിരുവനന്തപുരം; ;ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ. അഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാൻ ( വയനാട്), സ്റ്റെഫി സജി ( പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എൻ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു. മലപ്പുറം താനൂർ പരിയാപുറം മനയ്ക്കൽ ഹൗസിൽ പി. അനിൽകുമാറിന്റേയും, എം ഷീജയുടേയും മകളാണ് 22 വയസുകാരി അഞ്ജലി. പി.2022 ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ,2021-22 വർഷത്തെ ദേശീയ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ, 2016-17…
Read More