20 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് ‘പിച്ചവച്ച് ’കോന്നി നിവാസി മനേഷ്കുമാർ: ഈ ഡോക്ടര്‍മാര്‍ ദൈവ തുല്യര്‍ : മനേഷ്കുമാറിന് ആയാസം കുറഞ്ഞ ഒരു ജോലി വേണം : കോന്നി നിവാസികള്‍ സഹായിക്കുമല്ലോ —————– റിപ്പോര്‍ട്ട് : അഗ്നി ദേവന് / കോന്നി വാര്‍ത്ത — കോന്നി : 20 വർഷത്തിനു ശേഷം മനേഷ് കുമാർ പിച്ച വെച്ചു . സ്ട്രെച്ചറിൽ കിടത്തി കൊണ്ടുവന്ന മനേഷ് ആശുപത്രിയിൽനിന്നു നടന്നിറങ്ങിയാണ് വീട്ടിലേക്ക് മടങ്ങിയത്. കട്ടിലിൽ ഒതുങ്ങിപോകുമായിരുന്ന ജീവിതം കൈപിടിച്ച് മുന്നോട്ട് നടത്തിയത് ആലപ്പുഴ ചാരുമൂട് കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ്. ഗുജറാത്തിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് ഇടുപ്പെല്ല് തകർന്നും രണ്ട് കാലും ഒടിഞ്ഞുമാണ് കോന്നി പെരുന്തോട്ടിക്കൽ ലക്ഷ്മി നിവാസിൽ മനേഷ്കുമാർ (41) കിടപ്പിലായത്.നട്ടെല്ല് വളയാനും തുടങ്ങിയിരുന്നു. 4 മണിക്കൂർ അപൂർവ ശസ്ത്രക്രിയയ്ക്ക് ഒടുവിൽ മനേഷിന്റെ ഇടുപ്പെല്ലും…
Read More