എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു

  konnivartha.com: പാലക്കാട് ജില്ലാ കലക്ടറായിരുന്ന ജി. പ്രിയങ്ക എറണാകുളം ജില്ലാ ഭരണ മേധാവിയായി ചുമതലയേറ്റു . എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നൽകി.ഇതോടെ ആണ് എറണാകുളം ജില്ലയില്‍ കലക്ടറുടെ ഒഴിവു വന്നത് . 2017 ബാച്ച് ഓഫീസറായ പ്രിയങ്ക 2025 ഫെബ്രുവരിയിലാണ് പാലക്കാട് കലക്ടറായി ചുമതലയേറ്റത്. മുൻകൈയെടുത്തുള്ള സമീപനത്തിന് പേരുകേട്ട പ്രിയങ്ക സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കലക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2017 ഐഎഎസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്‌. എറണാകുളം ജില്ലയുടെ ഭാരിച്ച ഉത്തരവാദിത്തം ആണ് പ്രിയങ്കയില്‍ ഇനി ഉള്ളത് . വിവിധ രംഗങ്ങളിൽ കേരളത്തിന്റെ വികസനത്തിൽ ചാലകശക്തിയാണ് എറണാകുളം ജില്ല എന്നും അതോടൊപ്പം കാർഷിക, മലയോര…

Read More