konnivartha.com: സര്‍ക്കാര്‍ രാഷ്ട്രീയ പിന്തുണയോടെ എല്ലാ നിയമവും ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന കോന്നി പയ്യനാമണ്ണിലെ ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം ക്രമ വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഉള്ള പരാതികള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു തുടങ്ങിയത് 2019 മുതല്‍ . രാപകല്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിങ്കല്‍ പൊട്ടിക്കുന്നത് നിലവിലെ നിയമം അനുസരിച്ച് ക്രമവിരുദ്ധമാണെന്ന് ഇരിക്കെ ഈ സ്ഥാപനം എല്ലാ നിയമവും “മാസപ്പടി എന്ന കൈപ്പിടിയില്‍ “ഒതുക്കി രാവും പകലും കടത്തിയത് കോടികളുടെ പാറകള്‍ . ഇതിനു എതിരെ നാട്ടുകാര്‍ പരാതി നല്‍കിയത് ആദ്യം പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് 2019 ല്‍ . അന്ന് പി ബി നൂഹായിരുന്നു ജില്ലാ കലക്ടര്‍ .പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ താഴെക്കിടയില്‍ അയച്ചു . പരാതിയില്‍” കഴമ്പ് “ഇല്ലാ…
Read More