konnivartha.com: മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 18-ാമത് പതിപ്പ് 2024 ജൂൺ 15 മുതൽ ജൂൺ 21 വരെ മുംബൈയിൽ നടക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു അറിയിച്ചു. മുംബൈയിലെ എഫ്‌ഡി-എൻഎഫ്‌ഡിസി കോംപ്ലക്‌സാണ് മേളയുടെ വേദി എങ്കിലും, ഡൽഹി (സിരിഫോർട്ട് ഓഡിറ്റോറിയം), ചെന്നൈ (ടാഗോർ ഫിലിം സെൻ്റർ), പൂനെ (എൻഎഫ്എഐ ഓഡിറ്റോറിയം), കൊൽക്കത്ത (എസ്ആർഎഫ്‌ടിഐ ഓഡിറ്റോറിയം) എന്നിവിടങ്ങളിലും എംഐഎഫ്എഫ് പ്രദർശനങ്ങൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജ ശേഖർ, പിഐബി പിഡിജി, ഷെയ്ഫാലി ബി ശരൺ, എൻഎഫ്ഡിസി എംഡി, എസ്. പൃഥുൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു എംഐഎഫ്എഫ് ഫിലിം പ്രോഗ്രാമിംഗ് 1.ഈ വർഷം മത്സര വിഭാഗങ്ങളിൽ 65 ഭാഷകളിലായി 38 രാജ്യങ്ങളിൽ നിന്നുള്ള 1018 സിനിമകളുടെ റെക്കോർഡ് ഫിലിം സമർപ്പണം 2. അന്താരാഷ്ട്ര (25), ദേശീയ (77) മത്സര…
Read Moreടാഗ്: 2024
ഇടിമിന്നൽ ജാഗ്രതാ നിർദേശം(2024 ഏപ്രിൽ 17,18 )
2024 ഏപ്രിൽ 17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.…
Read Moreകോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 23 ചൊവ്വ )
2024 ജനുവരി 23 ചൊവ്വ 5.30 മുതൽ കോന്നി എസ്.എൻ കലാക്ഷേത്ര മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന സംഗീത നടന ലയ ചാരുത 8 മുതൽ ചന്ദ്രൻ പരിയാരം സംവിധാനം ചെയ്ത് കോഴിക്കോട് പേരാമ്പ്ര വജ്രിക & കലൈഭാരതി അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ
Read Moreകോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 21 ഞായർ)
2024 ജനുവരി 21 ഞായർ 2 മണി മുതൽ ചിത്രരചനാ മത്സരം (ജലച്ചായം ) 6 മണി മുതൽ പുളിമുക്ക് ദ്രുതം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം രംഗാനുഭവം 7.30 മുതൽ ജനുവരി ഒരു ഓർമ്മ ഉദ്ഘാടനം : അനിൽ മാരാർ 8 മണി മുതൽ സുമേഷ് കുട്ടിക്കൽ ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ
Read Moreപ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാന്‍ ഐ എസ് ആര്‍ ഒ
പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐഎസ്ആർഒ 2024നെ വരവേൽക്കുന്നത്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10നാണ് വിക്ഷേപണം. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രൊ എക്സപോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം.
Read Moreപ്രധാനമന്ത്രി 2024 ജനുവരി 2നും 3നും തമിഴ്‌നാടും ലക്ഷദ്വീപും കേരളവും സന്ദർശിക്കും
konnivartha.com: 2024 ജനുവരി 2നു രാവിലെ 10.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തും. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12നു തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിൽ, വ്യോമയാനം, റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.15നു ലക്ഷദ്വീപിലെ അഗത്തിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി, പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. 2024 ജനുവരി 3ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിച്ചേരും. ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ, സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കു പ്രധാനമന്ത്രി പുരസ്കാരങ്ങൾ നൽകും. ചടങ്ങിൽ അദ്ദേഹം…
Read More