konnivartha.com; ആയുർവേദത്തിന് നല്കിയ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ ഭാവന പ്രശേർ എന്നിവർ പുരസ്കാരം കരസ്ഥമാക്കി. അക്കാദമിക്,പരമ്പരാഗത,ശാസ്ത്രീയ മേഖലകളിലുടനീളം ആയുർവേദ മേഖലയ്ക്ക് നല്കിയ മികച്ച സംഭാവനകളെ അംഗീകരിച്ച് പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ ഭാവന പ്രശേർ എന്നിവർക്ക് ആയുഷ് മന്ത്രാലയം 2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആയുർവേദത്തിൻ്റെ പ്രചാരത്തിനും സംരക്ഷണത്തിനും പുരോഗതിക്കും ഫലപ്രദമായ സംഭാവനകൾ നല്കുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് പുരസ്കാരങ്ങൾ നല്കുന്നത്.ശാസ്ത്രീയ പാരമ്പര്യം,ജീവന്തമായ പാരമ്പര്യം,ശാസ്ത്രീയ നവീകരണം എന്നിവയുടെ സവിശേഷമായ സംയോജനമാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ പ്രതിനിധീകരിക്കുന്നത്. പ്രൊഫ.ബൻവാരി ലാൽ ഗൗർ: ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും ആയുർവേദത്തെ ശക്തിപ്പെടുത്തുന്നു പ്രശസ്ത പണ്ഡിതനും അക്കാദമിക് വിദഗ്ധനുമായ പ്രൊഫ.ബൻവാരി ലാൽ ഗൗർ ആയുർവേദ വിദ്യാഭ്യാസത്തിനും സംസ്കൃത പാണ്ഡ്യത്തിനും ആറ് പതിറ്റാണ്ടിലേറെ സംഭാവന നൽകിയിട്ടുണ്ട്. സംസ്കൃതത്തിൽ 319…
Read More