“ഈ” മൂത്രപ്പുരകള്‍ തിന്നത് കോടികള്‍ :1,56,38,452 രൂപയുടെ തട്ടിപ്പ് എ .ജി വിഭാഗം കണ്ടെത്തി

കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ബാബു ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച ഇ-ടോയിലറ്റുകള്‍ പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി .വേണ്ടത്ര പഠനം നടത്താതെ വിദേശ രാജ്യങ്ങളിലെ പോലെ വിവിധ കേദ്രങ്ങളില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകളുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടും വിജിലന്‍സ് വിഭാഗത്തില്‍ പരാതി ഉണ്ടെങ്കിലും അന്വേഷണം ഉണ്ടായില്ല .സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതായി എ .ജി യുടെ റിപ്പോര്‍ട്ട്‌ ചൂണ്ടി കാട്ടുന്നു . ഇ-ടോയിലറ്റ് നിര്‍ജീവ പദ്ധതി എന്ന നിലയില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടെന്ന് കണ്ടെത്തി .പദ്ധതി പൂര്‍ണ്ണമായും പരാജയമായതോടെ ബന്ധപെട്ടവരില്‍ നിന്നും ഈ തുക തിരിച്ചു പിടിയ്ക്കുവാന്‍ നടപടി ഉണ്ടാകണം എന്ന് ആവശ്യം ഉയര്‍ന്നു . പത്തനംതിട്ട ജില്ലയിലെ ഇ-ടോയിലറ്റുകള്‍ ഒന്നുപോലും പ്രവര്‍ത്തിക്കാതെ, ഒന്നരക്കോടിയിലേറെ ചെലവിട്ടുനടപ്പാക്കിയ പദ്ധതി സമ്പൂര്‍ണ പരാജയത്തില്‍ എത്തി നില്‍ക്കുന്നു . ജില്ലയിലെത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപകരിക്കുമായിരുന്ന…

Read More