konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫീസർമാർ, 184 ആന്റി-ഡിഫേസ്‌മെന്റ് സ്ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.
Read Moreടാഗ്: 56
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ. ജില്ലകളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കുന്നു: ജില്ല സ്ത്രീ പുരുഷൻ ട്രാൻസ്‌ജെൻഡർ ആകെ തിരുവനന്തപുരം 1507550 1330503 24 2838077 കൊല്ലം 1181236 1041513 21 2222770 പത്തനംതിട്ട 575832 502712 6 1078550 ആലപ്പുഴ 943584 838984 12 1782580 കോട്ടയം 833032 780551 11 1613594…
Read More“ഈ” മൂത്രപ്പുരകള്‍ തിന്നത് കോടികള്‍ :1,56,38,452 രൂപയുടെ തട്ടിപ്പ് എ .ജി വിഭാഗം കണ്ടെത്തി
കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ബാബു ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച ഇ-ടോയിലറ്റുകള്‍ പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി .വേണ്ടത്ര പഠനം നടത്താതെ വിദേശ രാജ്യങ്ങളിലെ പോലെ വിവിധ കേദ്രങ്ങളില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകളുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടും വിജിലന്‍സ് വിഭാഗത്തില്‍ പരാതി ഉണ്ടെങ്കിലും അന്വേഷണം ഉണ്ടായില്ല .സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതായി എ .ജി യുടെ റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു . ഇ-ടോയിലറ്റ് നിര്‍ജീവ പദ്ധതി എന്ന നിലയില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടെന്ന് കണ്ടെത്തി .പദ്ധതി പൂര്‍ണ്ണമായും പരാജയമായതോടെ ബന്ധപെട്ടവരില്‍ നിന്നും ഈ തുക തിരിച്ചു പിടിയ്ക്കുവാന്‍ നടപടി ഉണ്ടാകണം എന്ന് ആവശ്യം ഉയര്‍ന്നു . പത്തനംതിട്ട ജില്ലയിലെ ഇ-ടോയിലറ്റുകള്‍ ഒന്നുപോലും പ്രവര്‍ത്തിക്കാതെ, ഒന്നരക്കോടിയിലേറെ ചെലവിട്ടുനടപ്പാക്കിയ പദ്ധതി സമ്പൂര്‍ണ പരാജയത്തില്‍ എത്തി നില്‍ക്കുന്നു . ജില്ലയിലെത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപകരിക്കുമായിരുന്ന…
Read More