7789 പേർക്ക് കൂടി കോവിഡ്, 7082 പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളവർ 94,517; ഏഴു പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ വ്യാഴാഴ്ച 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണൻ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണൻ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാർ സ്വദേശിനി നൂർജഹാൻ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള…

Read More