85 മണ്ഡലത്തിലേക്ക് ഉള്ള സി പി എം സ്ഥാനാര്‍ഥികളെ സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍ പ്രഖ്യാപിച്ചു. ദേവികുളവും ,മഞ്ചേശ്വരം സീറ്റുകളിലെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും . പൊതു സ്വതന്ത്രരായി 9 പേര് ഉണ്ട് .കോന്നി മണ്ഡലത്തില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ മല്‍സരിക്കും. 12 വനിതകള്‍ മല്‍സരിക്കും മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക.സംസ്ഥാന സെക്രട്ടിറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. സ്ഥാനാര്‍ഥി പട്ടിക ഉദുമ-സിഎച്ച് കുഞ്ഞമ്പു തൃക്കരിപ്പുര്‍-എം രാജഗോപാല്‍ പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍ കല്ല്യാശ്ശേരി-എം വിജിന്‍ തളിപ്പറമ്പ-എം.വി ഗോവിന്ദന്‍ അഴീക്കോട്-കെ.വി സുമേഷ്.ധര്‍മടം-പിണറായി വിജയന്‍ തലശ്ശേരി-എ.എന്‍…
Read More