ഉന്നതികളില്‍ ഓടിയെത്തി റേഷന്‍കട:ഇതുവരെ വിതരണം ചെയ്തത് 2,98,096 കിലോ ഭക്ഷ്യധാന്യം

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതി ജനകീയമാകുന്നു. 2,98,096 കിലോ ഭക്ഷ്യധാന്യം ഇതുവരെ അര്‍ഹരുടെ കയ്യിലെത്തി. സമീപ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ഉന്നതിയിലെ നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് ജില്ലയില്‍ 2018 ല്‍ തുടക്കമായി.റാന്നി, കോന്നി താലൂക്കുകളിലെ 11 ഉന്നതികളിലായി 886 കുടുംബങ്ങള്‍ക്ക് പദ്ധതി തണലേകുന്നു. അടിച്ചിപ്പുഴ, കരികുളം, ചൊള്ളനാവയല്‍, കുറുമ്പന്‍ മൂഴി, മണക്കയം, അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ഒളികല്ല് ഉന്നതികളിലെ 849 കുടുംബങ്ങള്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നു. കോന്നിയിലെ കാട്ടാത്തിപ്പാറ ഗിരിജന്‍ കോളനി, സായ്പ്പിന്‍ കുഴി ഉന്നതികളിലെ 37 കുടുംബങ്ങളും ഗുണഭോക്തക്കളാണ്. വനം വകുപ്പുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന റേഷന്‍കട യാഥാര്‍ഥ്യമായത്. സഞ്ചരിക്കുന്ന ആറ് റേഷന്‍കടകളിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നു. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ സാധനങ്ങള്‍ എത്തിക്കും.…

Read More

5 ജില്ലകളില്‍ 98,57,208 പേർ വോട്ട് രേഖപ്പെടുത്തി

  കൊവിഡ് ഭീതിയിലും വോട്ട് ചെയ്യാൻ ജനം എത്തിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. 98,57,208 വോട്ടർമാരാണ് പോളിം​ഗ് സ്റ്റേഷനിൽ എത്തിയത്. 93 ട്രാൻസ്ജൻഡർമാരും, 265 പ്രവാസി വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 451 തദ്ദേശ സ്ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 8116 വാർഡുകളും. 12643 പോളിം​ഗ് സ്റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരുന്നത്. 41,000ൽ അധികം തപാൽ വോട്ടുകള്‍ വിതരണം ചെയ്തു. 75 ശതമാനത്തോളം പോളിം​ഗ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്കെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു. വോട്ടർമാർ കൂട്ടമായി എത്തിയതിനാൽ ചിലയിടങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്നും വി ഭാസ്കരൻ കൂട്ടിച്ചേർത്തു. രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ഡിസംബർ 10നാണ് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ്…

Read More