ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ വകയാറിലെ “വലിയകാവിലേക്ക് “ഒരു പ്രയാണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ … ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജ വംശത്തിന്‍റെ കഥ പറയുന്ന നാട് . കോന്നിയുടെ പ്രധാന ഗ്രാമമായ വകയാര്‍ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും പഴയ പേരുകളിലേക്ക് ഒരു എത്തി നോട്ടം .വകയാര്‍ പ്രദേശം എട്ടാംകുറ്റി എന്നപേര് പതിയുന്നതിനുമുമ്പ് “വലിയകാവ്‌ ” എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിരുന്നത് അങ്ങനെ ആണ് . ഇന്നത്തെ വകയാറിലെ “കോട്ടയംമുക്ക് ” ഉൾപ്പടെയുള്ള പ്രദേശമായിരുന്നു വലിയകാവ്‌. വള്ളിക്കോടു കോട്ടയത്തേക്ക് പോകുന്നതിന് ഇന്നുകാണുന്ന റോഡ് പണ്ടുണ്ടായിരുന്നില്ല. കുളത്തുങ്കൽ എന്ന് പിൽക്കാലത്ത് അറിയപ്പെടാൻ തുടങ്ങിയ പേരൂർക്കുളത്തായിരുന്നു ചെറിയ ഇടവഴിപോലുള്ള പാത പത്തനാപുരം – കോന്നി റോഡിൽ വന്നുചേർന്നിരുന്നത്. കുളത്തുങ്കലിലെ പ്രൈമറിസ്കൂൾ ഇന്നും അറിയപ്പെടുന്നത് “പേരൂർക്കുളം എൽ. പി. സ്കൂൾ എന്നാണ്. വി.കോട്ടയത്തിന്റെ പഴയപേര് “കോട്ടയ്ക്കകം” എന്നായിരുന്നു. വായ്മൊഴികളിൽ അതു ലോപിച്ച് “കോട്ടയം” ആയിത്തീർന്നതാണ്. കൊല്ലവർഷം…

Read More