ഐതിഹാസിക ലോകം ഐഎഫ്എഫ്ഐ വേദിയിലെത്തിച്ച് എ.ആർ.എം

  konnivartha.com; ഒരു ഐതിഹാസിക വിളക്ക്; മൂന്ന് തലമുറകളുടെ കഥ; ശക്തമായ ഭാവനാലോകത്തെ സാഹസിക യാത്ര. ‘എ.ആർ.എം.’ (അജയൻ്റെ രണ്ടാം മോഷണം) എന്ന സിനിമ കേരളത്തിൻ്റെ നാടോടിക്കഥകളുടെ ആകർഷണീയതയും ഐതിഹാസികതകളുടെ ചലച്ചിത്ര ഗാംഭീര്യവുമായാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയത്. വേദിയിലെത്തിയ സംവിധായകൻ ജിതിൻ ലാൽ, നടൻ ടൊവിനോ തോമസ്, ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി എന്നിവർ സിനിമയുടെ നീണ്ട സര്‍ഗാത്മക യാത്രയെക്കുറിച്ചും വിവിധ തലങ്ങളിലായി ക്രമീകരിച്ച തിരക്കഥയെക്കുറിച്ചും അഭിനേതാക്കളില്‍നിന്നും അണിയറപ്രവർത്തകരില്‍നിന്നും ചിത്രം ആവശ്യപ്പെട്ട പ്രതിബദ്ധതയെക്കുറിച്ചും സംവദിച്ചു. തൻ്റെ ചലച്ചിത്ര വിദ്യാലയം ഐഎഫ്എഫ്ഐ ആയിരുന്നുവെന്ന് ജിതിൻ ലാൽ വികാരഭരിതമായ ഓർമപ്പെടുത്തലുമായി അപ്രതീക്ഷിതമായാണ് ജിതിൻ സെഷന് തുടക്കം കുറിച്ചത്. തൻ്റെ ആദ്യ ഐഎഫ്എഫ്ഐ 2013-ൽ ആയിരുന്നുവെന്നും പിന്നീട് ഓരോ വർഷവും സിനിമ പഠിക്കാനും ഉൾക്കൊള്ളാനും വളരാനുമായി മേളയില്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചലച്ചിത്ര പഠന സ്ഥാപനത്തിലും പോയിട്ടില്ലെന്നും ഐഎഫ്എഫ്ഐ…

Read More