konnivartha.com: പന്തളം ജംഗ്ഷന് സമീപം ടോറസ് ഇടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ആണ് അപകടം നടന്നത് . കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയ് തോമസിന്‍റെ ഭാര്യ ലാലി ജോയി ആണ് മരണപ്പെട്ടത് . കെ എസ് എഫ് ഇ യിൽ ചിട്ടിയുടെ പണം അടച്ചിട്ട് ഇറങ്ങി സ്കൂട്ടർ എടുത്ത് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്.
Read Moreടാഗ്: accident pandalam
റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമെന്ന് വിവരാവകാശ മറുപടി
പത്തനംതിട്ട: റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണെന്ന് വിവരാവകാശ മറുപടി. എം.സി റോഡിൽ പന്തളം, കാരയ്ക്കാട്, മുളക്കുഴ, ചെങ്ങന്നൂർ ഭാഗങ്ങളിൽ വർഷങ്ങളായി റോഡപകടങ്ങളിൽ നിരവധി ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ജനശാകതീകരണ ഗവേഷണകേന്ദ്രം സംസ്ഥാന സെക്രട്ടറി വല്ലന എൻ.കെ. ബാലൻ കേരള സംസ്ഥാന ഗതാഗത പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ കൊട്ടാരക്കരയ്ക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാലന് നൽകിയ മറുപടിയിൽ പറയുന്നത്: എം.സി. റോഡ് പുനരുദ്ധാരണത്തോട് അനുബന്ധിച്ച് റോഡ് വീതി കൂട്ടുകയും വളവുകൾ ശാസ്ത്രീയമായി പുനരുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആവശ്യമായ സൈൻ ബോർഡുകളും, റോഡ് മാർക്കിങുകളും ഈ ഭാഗങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഈ ഭാഗത്ത് അതിവേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ ഭാഗത്തെ റോഡ് സുരക്ഷക്കായി മൊത്തം 10,51,664 തുക ഉപയോഗിച്ചിട്ടുണ്ട്. പുതിയതായി…
Read More