konnivartha.com: ശാസ്‌ത്രോത്സവം കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് തന്നെ കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികളിലെ ശാസ്ത്ര അഭിരുചി വളര്‍ത്തുക, കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ ആണ് ശാസ്‌തോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലായി നടക്കുന്ന ശാസ്‌ത്രോത്സവം 18ന് സമാപിക്കും.
Read Moreടാഗ്: Adoor’s own Chittayam Gopakumar is now the Deputy Speaker of Kerala
അടൂരിന്റെ സ്വന്തം ചിറ്റയം ഗോപകുമാര്‍ ഇനി കേരളത്തിന്‍റെ ഡെപ്യൂട്ടി സ്പീക്കർ
കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരില്‍ നിന്നും ഹാട്രിക് വിജയത്തിനൊപ്പം ചിറ്റയം ഗോപകുമാറിനെ തേടിയെത്തിയത് ഡെപ്യൂട്ടി സ്പീക്കർ പദവി. പത്തനംതിട്ട ജില്ലയ്ക്കും അഭിമാന നിമിഷം . കഴിഞ്ഞ പത്ത് വര്‍ഷക്കാലം അടൂരിന്റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മേയ് 31 ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെ.ജി. ഗോപകുമാര്‍ എഐഎസ്എഫ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തില്‍ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായാണ് പാര്‍ലമെന്ററി രംഗത്തേക്ക്…
Read More