അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നു മുതൽ (ജനുവരി 24)

അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം. നിത്യഹരിതവനം, ആർത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുൽമേട്, ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി ആന, കാട്ടുപോത്ത്, കരടി, മാനുകൾ വിവിധതരം കുരങ്ങു വർഗങ്ങൾ, മലമുഴക്കി വേഴാമ്പൽ, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂർവയിനം പക്ഷികൾ, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉൾപ്പെടെയുള്ള ഉരഗങ്ങൾ എന്നിങ്ങനെ ധാരാളം വന്യജീവികൾ ഇവിടെ അധിവസിക്കുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ജൈവ സഞ്ചയ…

Read More