konnivartha.com: അംഗനവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ (CITU ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ തങ്ങളുടെ പ്രധാനാവശ്യങ്ങൾ ഉന്നയിച്ച്, കേന്ദ്ര സർക്കാർ സ്ഥാപനമായ പത്തനംതിട്ട ഹെഡ് പോസ്റ്റ് ആഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,ഗ്രാറ്റിവിറ്റിയുമായി ബന്ധപ്പെട്ട് 2022 ഏപ്രിൽ 25 നു പുറപ്പെടുവിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുക,പാചക വാതക ഗ്യാസ് , പച്ചക്കറി, വൈദ്യുതി ബില്ല് , വാട്ടർ ബില്ല് , വാടക, പാൽ, മുട്ട, എന്നിവയുടെ ബില്ലുകൾ മാസം തോറും ജീവനക്കാർക്ക് നൽകാനുള്ള നടപടി സ്വീകരിക്കുക,പോഷകാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുളള പച്ചക്കറിയുടെ തുക ഒരു ഗുണഭോക്താവിന് 5 രൂപയാക്കി വർധിപ്പിക്കുക,കൂട്ടിയ ഓണറേറിയം ഓഗസ്റ്റ് മാസത്തിൽ തന്നെ അനുവദിക്കുക,ഐ.സി .ഡി എസ്സിനെ ശക്തിപ്പെടുത്തുക,ചൂടുള്ള ഭക്ഷണം ഓരോ കുഞ്ഞിന്റേയും അവകാശം,മുഴുവൻ ജീവനക്കാർക്കും സ്ഥലവും കെട്ടിടവും ഉറപ്പു വരുത്തുക അംഗൻവാടിയുടെ…
Read More