konnivartha.com/ പത്തനംതിട്ട : ലോക ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ് പി സി ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന ഒരാഴ്ചത്തെ പരിപാടികൾ സമാപിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ രണ്ടുദിവസമായി നടന്നു. ഫൈനലിൽ കടമ്പനാട് കെ ആർ കെ പി എം ബി എച്ച് എസ് എസ് & എച്ച് എസ് വിജയികളായി. ജി എച്ച് എസ് എസ് തേങ്ങമം റണ്ണർ അപ്പ് ആയി. വിജയികൾക്ക് ജില്ലാ പോലീസ് മേധാവി സ്വപ്പിൽ മധുകർ മഹാജൻ IPS ട്രോഫി വിതരണം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ പദ്ധതിയും എസ് പി സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്തിയത്. വൈകിട്ട് നാലു മണിക്ക് നടന്ന സമാപന സമ്മേളനത്തിന്റെ ഉത്ഘാടനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.…
Read More