കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com : പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു സെലക്ഷന് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട് അപേക്ഷ ഫോം നല്കുന്ന സ്ഥലം : ഗ്രാമപഞ്ചായത്ത് ഓഫീസ് കലഞ്ഞൂര്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്. നിബന്ധനകള്‍ അപേക്ഷകര്‍ 01/01/2024 തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും…
Read More