“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”. അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…
Read Moreടാഗ്: aranmula temple
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു :ഡിസംബർ 25ന് സന്നിധാനത്ത്
ശബരിമല: അയ്യപ്പവിഗ്രഹത്തിൽ മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പോലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേനടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ, ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ്, മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ആദ്യദിവസ യാത്ര അവസാനിപ്പിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) രാവിലെ എട്ടിന് യാത്ര പുനരാരംഭിക്കും. കൊടുന്തറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, അഴൂർ ജംഗ്ഷൻ, പത്തനംതിട്ട ഊരമ്മൻകോവിൽ, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കൽ ദേവീക്ഷേത്രം, ശാരദാമഠം, മുണ്ട് കോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം,…
Read Moreചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി
konnivartha.com: ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് തുടക്കമായി. ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം തൂശനിലയില്‍ വിഭവങ്ങള്‍ വിളമ്പി അദ്ദേഹം വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സംതൃപ്തമായി സദ്യ കഴിച്ചു മടങ്ങുവാനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ചീഫ് വിപ്പ് പ്രൊഫ. എന്‍.ജയരാജ്, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. സുന്ദരേശന്‍, അഡ്വ. എ. അജികുമാര്‍, ജില്ലാ പോലീസ് മേധാവി വി.അജിത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പള്ളിയോട സേവാസംഘം പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ…
Read Moreതിരു ആറന്മുള തേവരുടെ പാർത്ഥൻ ചരിഞ്ഞു
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം വക ആന പാര്‍ഥന്‍ ചരിഞ്ഞു .അന്‍പത്തി എട്ടു വയസായിരുന്നു പ്രായം . പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്‍ഷമായി ക്ഷയ രോഗത്തിന്‍റെ പിടിയിലായിരുന്നു .ചികിത്സ കള്‍ നല്‍കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു .ശ്വാസ കോശ രോഗം പിടിപെട്ടു പല പ്രാവശ്യം അടിയന്തിര ചികിത്സകള്‍ നല്‍കിയിരുന്നു .ഉത്സവത്തിന് എഴുന്നള്ളിക്കാറില്ല .ക്ഷേത്ര പരിപാടികളില്‍ മാത്രമാണ് പങ്കെടുപ്പിക്കുന്നത്
Read More