konnivartha.com: പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം കുറിച്ച് ഇന്ന് അടുപ്പിലേക്ക് അഗ്നിപകരും. ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ആണ് വള്ള സദ്യ .ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങള്‍ക്ക് ആണ് വഴിപാട് സദ്യ . രാവിലെ 9.30-ന് മുതിർന്ന സദ്യകരാറുകാരൻ ഗോപാലകൃഷ്ണൻനായർ കൃഷ്ണവേണിയാണ് പാചകപ്പുരയിൽ പ്രത്യേകമായി തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നിപകരുന്നത്.സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ മേൽശാന്തിയുടെ പക്കൽനിന്ന് ദീപം ഏറ്റുവാങ്ങും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആർ. രേവതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരിയും ഫുഡ് കമ്മിറ്റി അംഗങ്ങളും പള്ളിയോട പ്രധിനിധികളും ഭക്തരും ചടങ്ങിൽ പങ്കുചേരും.
Read Moreടാഗ്: aranmula valla sadhya
ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി
konnivartha.com: ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് തുടക്കമായി. ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം തൂശനിലയില്‍ വിഭവങ്ങള്‍ വിളമ്പി അദ്ദേഹം വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സംതൃപ്തമായി സദ്യ കഴിച്ചു മടങ്ങുവാനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ചീഫ് വിപ്പ് പ്രൊഫ. എന്‍.ജയരാജ്, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. സുന്ദരേശന്‍, അഡ്വ. എ. അജികുമാര്‍, ജില്ലാ പോലീസ് മേധാവി വി.അജിത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പള്ളിയോട സേവാസംഘം പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ…
Read More